ന്യൂഡൽഹി: ഇന്ത്യയിലെ ഉന്നത നീതിന്യായ വ്യവസ്ഥയിലെ ജഡ്ജിമാരുടെ നിയമനത്തിനായുള്ള 'കൊളീജിയം സംവിധാനം' ഒരു വൻ ദുരന്തമാണെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. കൊളീജിയം സംവിധാനം കാരണം ജുഡീഷ്യറിയുടെ ഗുണനിലവാരം, സ്വാതന്ത്ര്യം, ഭരണഘടനാപരമായ പ്രതിബദ്ധത എന്നിവ വൻതോതിൽ ഇടിഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി. ......
ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തിവരികയായിരുന്ന മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് 'സുപ്രഭാതം' ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. ......
തിരുവനന്തപുരം: 42 വർഷമായി ഉത്തരമില്ലാതെ തുടരുന്ന സുകുമാരക്കുറുപ്പിന്റെ തിരോധാന രഹസ്യം വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. കേസിൽ പുതിയ വിവരങ്ങൾ കണ്ടെത്താനായി രഹസ്യ അന്വേഷണത്തിന് തുടക്കമിടാനാണ് തീരുമാനം.
ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുകുമാരക്കുറുപ്പ് കുറ്റകൃത്യത്തിന് പിന്നാലെ ഒളിവിൽ പോയതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ വേട്ടകളിലൊന്നായി കേസ് മാറിയത്. ......
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് 25 ശതമാനമായി ഉയർത്താനുള്ള നീക്കം തൽക്കാലം ഘട്ടംഘട്ടമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിൽ വിപണിയിൽ ലഭ്യമായ 20 ശതമാനം എഥനോൾ (E20) കലർന്ന പെട്രോളിനെതിരെ ഉയരുന്ന പരാതികളും പൊതുജനങ്ങളുടെ ആശങ്കയും പരിഗണിച്ചാണ് തീരുമാനം.
E20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങളുടെ എഞ്ചിനും മറ്റ് യന്ത്രഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുവെന്ന പരാതികൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ......
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഉടൻ കുറവുണ്ടാകാൻ സാധ്യത. ഈ മാസം 20-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എണ്ണക്കമ്പനികൾ വില കുറയ്ക്കുന്ന തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ......
ഡാലസ്: പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ സ്പെയിൻ മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ മുന്നേറിയ ടീമെന്ന പുതിയ ലോക റെക്കോഡാണ് സ്പാനിഷ് സംഘം കുറിച്ചത്.
പോർച്ചുഗലിനെതിരായ പ്രീക്വാർട്ടർ വിജയത്തോടെ തുടർച്ചയായ ആറാം ലോകകപ്പ് മത്സരത്തിലും സ്പെയിൻ ക്ലീൻ ഷീറ്റ് നിലനിർത്തി. ......
ഡാലസ്: ഇൻജുറി ടൈമിൽ പിറന്ന ഏക ഗോൾ മത്സരഫലം നിർണയിച്ചപ്പോൾ സ്പെയിൻ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച പോർച്ചുഗലിനെ 1-0ന് കീഴടക്കിയാണ് സ്പാനിഷ് സംഘം അവസാന എട്ടിൽ ഇടംപിടിച്ചത്. ......
കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 18-കാരി ആമിന നുസ മരിച്ചു. കൂഡ്ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്എം മൻസിലിലെ അബ്ദുൽ മനാഫിന്റെ മകളാണ് ആമിന നുസ. ......
റിയാദ്/ദോഹ : സൗദി അറേബ്യയിലെ ത്വാഇഫിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഖത്തറിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ അമ്മയും മകളും മരിച്ചു. ഉംറ തീർത്ഥാടനം കഴിഞ്ഞ് റോഡ് മാർഗ്ഗം ഖത്തറിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ......